Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Resources

Idukki

ജ​ല​വി​ഭ​വ വ​കു​പ്പ് ജ​ന​ക്ഷേ​മ വ​കു​പ്പാ​ക്കും: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

ചെറു​തോ​ണി: ജ​ല​വി​ഭ​വ വ​കു​പ്പി​നെ ജ​ന​ക്ഷേ​മ വ​കു​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ​പ​രീ​ക്ഷ​കളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ന​ൽ​കു​ന്ന ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം എം​പീ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​റു​തോ​ണി ടൗ​ൺ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം.

കേ​ര​ള​ത്തി​ൽനി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് വ​ർ​ഷംതോ​റും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​ത്. ഇ​തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​നു വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​ക്കി കേ​ര​ള​ത്തെ മാ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​സ്എ​സ്എ​ൽസി, ​പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 460 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത്. അ​ഡ്വ.​ ഡീ​ൻ​ കു​ര്യാ​ക്കോ​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യി​ കെ. പൗ​ലോ​സ് എം​എ​ൽ​എ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സ​ന്ദ്രാ​മോ​ൾ ജി​ന്നി, എ.​പി. ഉ​സ്മാ​ൻ, മി​നി സാ​ബു, ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ, ഷൈ​നി സ​ജി, ജി​പ്സി ജി​ന്നി, വി​നോ​ദ് ജോ​സ​ഫ്, കോ​മ​ളം മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up